Join News @ Iritty Whats App Group

തളിപ്പറമ്പിൽ ചിറയിൽ നീന്തുന്നതിനിടെ പിതാവിന്റെ കണ്‍മുന്‍പില്‍ നിന്നും മകന്‍ മുങ്ങിമരിച്ചു; ദുരന്തം നീന്തല്‍ പരിശീലനത്തിനിടെ; കടമ്ബേരിചിറയെ വേദനയിലാക്കി ജിതിന്റെ മരണം


കണ്ണൂര്‍: ചിറയില്‍ നീന്തുന്നതിനിടെ പ്‌ളസ് ടു വിദ്യാര്‍ത്ഥിയായ മകന്‍ അച്ഛന്റെ മുന്‍പില്‍ വെച്ചു ദാരുണമായി മരിച്ചു. കടമ്ബേരിചിറയില്‍ നീന്തല്‍ പരിശീലനത്തിലേര്‍പ്പെട്ടപ്പോഴാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥി യാണ്കടമ്ബേരി ചിറയില്‍ ദാരുണമായി മുങ്ങിമരിച്ചത്. കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ജിതിന്‍(17)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. തളിപ്പറമ്ബ് തളിയില്‍ സ്വദേശിയാണ്.

പിതാവ് ജയകൃഷ്ണനോടൊപ്പം നീന്തല്‍ പരിശീലനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു. നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ . കുറുമാത്തൂര്‍ സ്‌കുളിലെ എന്‍.എസ്.എസ് ടീം ലീഡറാണ് ജിതിന്‍ രണ്ടു മാസം മുന്‍പ് ഏച്ചൂരില്‍ നീന്തല്‍ പരിശീലനത്തിനിടെ അച്ചനും മകനും മരണമടഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group