Join News @ Iritty Whats App Group

'ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനുള്ള നീക്കം'; ഗവർണർക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ്

കണ്ണൂർ: ഗവർണർക്കെതിരെ കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് പ്രമേയം പാസാക്കി. ഗവർണറുടേത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനുള്ള നീക്കമെന്ന് പ്രമേയത്തിൽ വിമർശനം. ചാൻസിലറായ ഗവർണറുടെ നടപടി നിയമ വിരുദ്ധമാണ് എന്നും പ്രമേയം ആരോപിക്കുന്നു. സിൻഡിക്കേറ്റ് യോഗത്തിൽ എൻ സുകന്യയാണ് പ്രമേയം അവതരിപ്പിച്ചത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. കേരളത്തെ വൈജ്ഞാനിക സമ്പഘടനയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ തുടക്കം കുറിക്കുകയാണ്. അതിനിടയിലാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരോട് ഗവർണർ രാജി ആവശ്യപ്പെട്ടത്.

സർവകലാശാലയുമായി ബന്ധപ്പെട്ട 26 ഭേദഗതികളും ബോർഡ് ഓഫ് സ്റ്റഡീസ് ലിസ്റ്റും ഗവർണർ പിടിച്ചുവെച്ചത് സർവകലാശാല ഭരണ നിർവഹണത്തിന് തടസം സൃഷ്ടിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന സർവകലാശാലയെ പ്രതിസന്ധിയിലാക്കുന്ന ഗവർണറുടെ നടപടിയോട് സിൻഡിക്കേറ്റ് യോഗം പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും പ്രമേയം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group