Join News @ Iritty Whats App Group

സമ്പത്ത് വര്‍ദ്ധിക്കാന്‍ ആറു വയസുകാരനെ ബലി നല്‍കി; രണ്ട് പേര്‍ അറസ്റ്റില്‍



ഡല്‍ഹിയില്‍ സമ്പത്ത് വര്‍ദ്ധിക്കാന്‍ ആറു വയസുകാരനെ ബലി നല്‍കി. സംഭവത്തില്‍ ബലി ബീഹാര്‍ സ്വദേശികളായ വിജയ് കുമാര്‍(19), അമര്‍ കുമാര്‍(19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയില്‍നിന്നെത്തിയ നിര്‍മാണ തൊഴിലാളികളുടെ മകനാണ് കൊല്ലപെട്ടത്.

ഡല്‍ഹിയിലെ ലോധി കോളനിയില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. സമ്പത്ത് വര്‍ധിക്കാന്‍ കുട്ടിയെ ബലി നല്‍കാന്‍ ദൈവം ആവശ്യപ്പെട്ടതനുസരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.

കഞ്ചാവിന്റെ ലഹരിയിലായിരുന്ന ഇവര്‍ കറിക്കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group