Join News @ Iritty Whats App Group

പുന്നാട് ജമാഅത്തുൽ ഇസ്‌ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് എക്സിബിഷന് തുടക്കമായി



ഇരിട്ടി : പുന്നാട് ജമാഅത്തുൽ ഇസ്‌ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുറൂറെ ആശിഖീൻ മീലാദ് ഫെസ്റ്റ് ന്റെ ഭാഗമായി നടത്തുന്ന ഇസ്‌ലാമിക് എക്‌സിബിഷന് തുടക്കമായി. മഹല്ല് ജനനറൽ സെക്രട്ടറി എസ് നൂറുദ്ധീൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ഫവാസ് പുന്നാട് അദ്യക്ഷത വഹിച്ചു.

ഖുർആനും ശാസ്ത്രവും തമ്മിലുള്ള സാദൃശ്യവും നബിവചനങ്ങളും ഉൾപ്പെടുത്തിയ 5 ദിവസം നീണ്ടുനിൽക്കുന്ന എക്‌സിബിഷനിൽ 
മഹല്ല് പ്രസിഡന്റ് കെവി മാഞ്ഞു ഹാജി, ഖത്തീബ് ശബീർ ദാരിമി, യുപി ഷാനിദ്, ഷമീം ചൂര്യോട് , കെ കെ ശുഹൈൽ, കെ.പി റാസിഖ്, സി സിയാദ്, ഇ. കെ സൽമാൻ എന്നിവർ സംബന്ധിച്ചു.

 വൃക്ഷത്തൈ നടൽ, പ്രവാസികൾക്കായുള്ള കലാമത്സരം, പൂർവ്വ വിദ്യാർത്ഥിനികൾക്കുള്ള രചനാമത്സരം, മദ്രസ വിദ്യാർത്ഥികൾക്കുള്ള കലാമത്സരം തുടങ്ങി വിവിധ പരിപാടികളോടെയാണ് ഈ വർഷത്തെ നബിദിനാഘോഷം പുന്നാട് സംഘടിപ്പിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group