Join News @ Iritty Whats App Group

ആശ്രിതനിയമനം അവകാശമല്ല; ആനുകൂല്യം മാത്രമെന്ന് സുപ്രീംകോടതി


ആശ്രിത നിയമനം അവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ജോലിയിലിരിക്കുന്നയാള്‍ മരിച്ചതിനെ തുടര്‍ന്ന് അനന്തരാവകാശികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധിയെ അതിജീവിക്കാന്‍ നല്‍കേണ്ടതാണ് ആശ്രിത നിയമനമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ തീരുമാനം.ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ ആശ്രിത നിയമനം പരിഗണിച്ച് യുവതിയെ നിയമിക്കണമെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഇവര്‍ റദ്ദാക്കിയിരുന്നു.

ഫാക്ടില്‍ ജീവനക്കാരിയായിരുന്ന യുവതിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിയിലിരിക്കെയാണ് മരിച്ചത്. മരണ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ആരോഗ്യ വകുപ്പില്‍ ജോലിചെയ്യുന്നതിനാല്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. കാരണം പ്രതിസന്ധികള്‍ യുവതിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല.

എന്നാല്‍ പിന്നീട് 24വര്‍ഷത്തിനു ശേഷം ആശ്രിത നിയമനം ആവശ്യപ്പെട്ട യുവതിക്ക് അതിനുള്ള അവകാശമില്ലെന്ന് കോടതി വിധിക്കുകയായിരുന്നു. യുവതിക്ക് ജോലി നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചതിനെതിരെ കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഡിവിഷന്‍ ബെഞ്ചും ശരിവെച്ചതോടെയാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group