Join News @ Iritty Whats App Group

ഇരിട്ടി നഗരസഭയിലെ അത്തിത്തട്ടിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്ബി ജെ പി പ്രതിഷേധ സമരം നടത്തി.


ഇരിട്ടി: ഇരിട്ടി നഗരസഭയിലെ അത്തിത്തട്ടിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പയഞ്ചേരി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എം. ആര്‍. സുരേഷ് ഉദ്ഘാടനം ചെയ്തു. 
അത്തിത്തട്ട് - മൈലാടൻ പാറ , അത്തിത്തട്ട് - ഊവ്വാപ്പള്ളി,അത്തിത്തട്ട് - ജബ്ബാർ ക്കടവ് എന്നീ റോഡുകളാണ് അത്തിത്തട്ടിലേക്കുള്ളത്. നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് മുഴുവൻ തകർന്നു കിടക്കുകയാണ്. അത്തിത്തട്ടിനെ സർക്കാരും ഇരിട്ടി നഗരസഭ അധികൃതരും തീർത്തും അവഗണിക്കുകയാണ്. അത്തിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഇരിട്ടി നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് മാലിന്യം വഹിച്ചു കൊണ്ടുള്ള വാഹനം നിത്യവും എത്തുന്നതും ശോചനീയാവസ്ഥ യിലുള്ള ഈ റോഡുകളിലൂടെയാണ്. അടിയന്തരമായി അധികാരികൾ ഈ വിഷയത്തിൽ ഇടപെട്ട് റോഡിന്റെ അറ്റകുറ്റപ്പണി തീർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം. ആർ. സുരേഷ് റോഡ് ഉപരോധ സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഈ പ്രതിഷേധ സമരം സൂചന മാത്രമാണെന്നും അടിയന്തര നടപടി ഉണ്ടാകാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി ബിജെപി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പയഞ്ചേരി ബൂത്ത് പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ബൂത്ത് കമ്മറ്റി ഭാരവാഹികളായ പ്രതീപ് പ്രസാദ്, കെ. രമേശൻ, എൻ. സന്തോഷ്, അനൂപ് കുമാർ, കെ. സുദീഷ്, ഫെബിൻ ഷാജി, സൂരജ് തുടങ്ങിയവർ സംസാരിച്ചു.
സമരത്തിനിടയിൽ നഗരസഭയുടെ അത്തിത്തട്ട് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനവും പ്രവർത്തകർ തടഞ്ഞു. മുദ്രാവാക്യം വിളിച്ച് വാഹനത്തിന് മുന്നിലെത്തിയ പ്രവർത്തകരെ പോലീസ് പിൻതിരിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group