Join News @ Iritty Whats App Group

സ്‌​റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി നോ​ക്കി പ​രാ​തി​ക​ള്‍ മ​ട​ക്കി അ​യ​യ്ക്കു​ന്ന രീ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല; പ​രാ​തി​യി​ല്‍ ഉ​ട​ന്‍ ന​ട​പ​ടി വേ​ണമെന്ന് മു​ഖ്യ​മ​ന്ത്രി



തി​രു​വ​ന​ന്ത​പു​രം: സ്‌​റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി നോ​ക്കി പ​രാ​തി​ക​ള്‍ മ​ട​ക്കി അ​യ​യ്ക്കു​ന്ന രീ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വൈ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി നോ​ക്കാ​തെത​ന്നെ ഇ​ത്ത​രം പ​രാ​തി​ക​ളി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം.

കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​ത്രി​ക്ര​മ​ങ്ങ​ളി​ല്‍ പ്ര​തി​സ്ഥാ​ന​ത്തു​ള്ള​ത് ബ​ന്ധു​ക്ക​ളാ​ണെ​ങ്കി​ല്‍ അ​റ​സ്റ്റ് ഒ​ട്ടും വൈ​കി​പ്പി​ക്കു​ത്. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്ക​ണം.

മ​ദ്യ​ത്തി​നോ, ല​ഹ​രി​ക്കോ അ​ടി​മ​യാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്താ​ലു​ട​ന്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

പോ​ലീ​സു​കാ​ര്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള ആ​ളു​ക​ളി​ല്‍ നി​ന്ന് അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ര്‍​മ്മി​പ്പി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group