Join News @ Iritty Whats App Group

ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല; ഇരിട്ടി അങ്ങാടിക്കടവ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റി




ഇരിട്ടി: ചികിത്സിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാതെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ അങ്ങാടിക്കടവുള്ള പ്രൈമറി ഹെല്‍ത്ത് സെന്റര്‍. വൈകുന്നേരം ആയിക്കഴിഞ്ഞാല്‍ ഇവിടെ ഡോക്ടര്‍മാര്‍ ഇല്ലാത്ത അവസ്ഥയാണ്. ഇതിനാല്‍ മലയോര പ്രദേശത്തുള്ള രോഗികള്‍ വലിയ ബുദ്ധിമുട്ടില്‍ അകപ്പെട്ടിരിക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശത്ത് ജലദോഷവും പനിയും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രദേശത്തുള്ള ഏക ആശ്രയമായ അങ്ങാടിക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വൈകുന്നേരത്തുള്ള ഓപിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരിക്കുന്നത്. ദിവസേന മുന്നൂറിലേറെ രോഗികള്‍ ചികിത്സയ്ക്ക് എത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രമാണിത്. 

ഇവിടെ ആകെ ഉണ്ടായിരുന്നത് 4 ഡോക്ടര്‍മാര്‍ ആയിരുന്നു. പുതിയ ഡ്യൂട്ടിയുടെ വര്‍ക്കിങ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി ഉണ്ടായിരുന്ന ഒരു ഡോക്ടറെ പേരാവൂരേക്ക് മാറ്റി. മറ്റൊരു ഡോക്ടര്‍ ദീര്‍ഘകാല അവധിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതോടെ പൊല്ലാപ്പില്‍ ആയിരിക്കുന്നത് ജനങ്ങളാണ്. പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച മട്ടില്‍ ആണ് അങ്ങാടികടവുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം.

ആദിവാസി പിന്നോക്ക വിഭാഗത്തിലുള്ള ജനങ്ങള്‍ കൂടുതലായും വസിക്കുന്ന പ്രദേശമാണിത്. മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്ത ചികിത്സയ്ക്ക് പോകേണ്ട സാമ്ബത്തിക ഭദ്രത ഇല്ലാത്ത ആളുകളാണ് ഇവിടെ വസിക്കുന്നത് എന്നതാണ് പ്രശ്‌നത്തിന്റെ സ്ഥിതി വഷളാക്കുന്നത്. ഇതില്‍ എത്രയും പെട്ടെന്ന് ഒരു നടപടി വേണമെന്നും ഇവരുടെ പ്രശ്‌നത്തിന് കൃത്യമായ പരിഹാരം കാണണം എന്നുമാണ് നാട്ടുകാരുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും അഭിപ്രായം.

Post a Comment

Previous Post Next Post
Join Our Whats App Group