കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖര്‍ഗെയ്ക്ക് മികച്ച രീതിയിൽ പ്രവൃത്തിക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഖർഗെയ്ക്ക് ഒരു മികച്ച ഭരണകാലം ഉണ്ടാകട്ടെയെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി ആശംസിച്ചു.
അതേസമയം നിരവധി രാഷ്ട്രീയ നേതാക്കൾ ഖർഗെയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്ന സോണിയാ ഗാന്ധി വസതിയിലെത്തി നേരിൽ കണ്ടാണ് ഖർഗെയെ അഭിനന്ദിച്ചത്. പ്രിയങ്കാ ഗാന്ധിയും സോണിയക്കൊപ്പം ഖർഗേക്ക് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തിയിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂരും ഖർഗെയെ വസതിയിലെത്തി അഭിനന്ദിച്ചു. ഭാരത് ജോഡോ യാത്രയുമായി ആന്ധ്രപ്രദേശിലുള്ള മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
Post a Comment