Join News @ Iritty Whats App Group

കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മന്ത്രവാദിയായ സ്ത്രീ കസ്റ്റഡിയില്‍


പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ ദുർമന്ത്രവാദ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച്. മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠത്തിലേക്ക് ആണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ, കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ദേവകി എന്ന സ്ത്രീ ആണ് പൂജകൾ ചെയ്യുന്നത്. ഈ സ്ഥലത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ കിട്ടിയിരുന്നു. നാട്ടുകാരും എതിർത്തിരുന്നു. മൂന്ന് വർഷം മുൻപ് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയർന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group