Join News @ Iritty Whats App Group

'ഏകീകൃത സിവിൽ കോഡ് നിയമ കമ്മീഷന്‍റെ പരിഗണനയില്‍,നടപ്പാക്കാൻ നിർദ്ദേശം നൽകാൻ കോടതിക്കോ സർക്കാരിനോ ആകില്ല'


ദില്ലി:ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള വിഷയങ്ങൾ നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ പാർലമെന്റിന് നിർദ്ദേശം നൽകാൻ കോടതിക്കോ സർക്കാരിനോ ആകില്ലെന്നെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഭരണഘടനയുടെ അനുഛേദം നാൽപത്തിനാല് അനുസരിച്ച് ഒരു മതേതരത്വരാജ്യമെന്ന് നിലയിൽ ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരുകളുടെ ചുമതല. എന്നാൽ വൈവിധ്യമായ വ്യക്തിനിയമങ്ങൾ ഇന്ത്യയിൽ ഒരോ വിഭാഗങ്ങൾക്കുമിടയിലുണ്ട്. ഈ സാഹചര്യത്തിൽ ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ സിവിൽ കോഡ് നടപ്പാക്കാനാകൂ. ഇതിന് വിശദമായ ചർച്ചയും പഠനവും ആവശ്യമാണെന്നും ഇതെല്ലാം നിയമകമ്മീഷന്റെ പരിഗണനയിൽ വരുമെന്നും കേന്ദ്രം വ്യക്തമാക്കി. അതിനാൽ കോടതിക്ക് മുന്നിൽ എത്തിയ സിവിൽ കോഡ് സംബന്ധിച്ചുള്ള ഹർജിക്ക് സാധുതയില്ലെന്നും ഇത് തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയായ ആണ് കേസിലെ ഹർജിക്കാരൻ.

Post a Comment

Previous Post Next Post
Join Our Whats App Group