Join News @ Iritty Whats App Group

സ്വർണ്ണ വിലയിൽ വർധനവ്


അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി ഔണ്‍സിന് 1653 ഡോളര്‍ വരെയെത്തി. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് നാലാം ദിവസം വര്‍ധിച്ചത്. ഗ്രാമിന് 4645 രൂപയും പവന് 37160 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണ നിരക്ക്.

ഇന്ന് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4655 രൂപയിലെത്തി. പവന് 80രൂപ കൂടി വിപണിവില 37,240 രൂപയിലെത്തി.

ശനിയാഴ്ച സ്വര്‍ണ വില ഗ്രാമിന് 55 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ശനിയാഴ്ച 4620 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 36960 രൂപയായിരുന്നു. ഇതിന് ശേഷം തുടര്‍ച്ചയായ മൂന്ന് ദിവസം വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

Post a Comment

Previous Post Next Post
Join Our Whats App Group