Join News @ Iritty Whats App Group

സാന്ത്വന സേവന രംഗത്ത് നിറസാന്നിധ്യമായ കണ്ണൂരിലെ ടീം സോൾജ്യേഴ്സ് ആസ്ഥാന മന്ദിര ഉദ്ഘാടനം ഒന്‍പതിന്



കണ്ണൂർ : സാന്ത്വന സേവന രംഗത്ത് നിറസാന്നിധ്യമായ കണ്ണൂര്‍ ജില്ലാ സൈനിക കൂട്ടായ്മയായ ടീം സോള്‍ജിയേഴ്‌സ് പറശ്ശിനിക്കടവ് തവളപ്പാറ റോഡില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒന്‍പതിന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.എം.പി കെ.സുധാകരന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്യും.

പെരിങ്ങോം സി.ആര്‍.പി.എഫ് ആ‌.ടി.സി ഡി.എെ.ജി.പി പി.പി.പോളി വിശിഷ്ട വ്യക്തികളെ ആദരിക്കും.കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ വാര്‍ മെമ്മോറിയല്‍ പുഷ്പ്പാര്‍ച്ചന നടത്തും.ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി.മുകുകുന്ദന്‍ ,റിട്ട.ലഫ്റ്റനന്റ് ജനറല്‍ വിനോദ് നാരായണന്‍ ,സൈനിക് വെല്‍ഫെയര്‍ ഒാഫീസര്‍ പി.വി.പ്രേമാനന്ദന്‍ എന്നിവര്‍ പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ രജീഷ് തുമ്ബോളി, അനീഷ് മടത്തില്‍, വി.ആര്‍.ബിജോയ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group