Join News @ Iritty Whats App Group

ചക്കരക്കൽ മക്രേരിയിൽ അമ്പലച്ചിറയിൽ യുവാവ് മുങ്ങി മരിച്ചു

ചക്കരക്കൽ മക്രേരിയിൽ അമ്പലച്ചിറയിൽ യുവാവ് മുങ്ങി മരിച്ചു.വെള്ളച്ചാൽക്കര സ്വദേശി ജ്യോതിഷ് (26) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.സുഹൃത്തുക്കളുമൊത്ത് കുളിക്കാൻ എത്തിയ യുവാവ് സുഹൃത്തുക്കൾ കുളത്തിനരികിലേക്ക് മുൻമ്പ് ഇറങ്ങിയ സമയത്താണ് അപകടത്തിൽ പെട്ടത്. ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന്  തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കൂത്തുപറമ്പിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചക്കരക്കൽ പോലീസും നടത്തിയ തിരച്ചിലിൽ ആണ് മൃദദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group