Join News @ Iritty Whats App Group

‘മനുഷ്യമാസം ഭക്ഷിച്ചുവെന്ന് സമ്മതിക്കാനുള്‍പ്പെടെ പ്രതികളെ നിര്‍ബന്ധിച്ചു’; കോടതിയില്‍ വാദങ്ങളുമായി പ്രതിഭാഗം


ഇലന്തൂര്‍ നരബലി കേസ് പ്രതികളെ കുറ്റസമ്മതം നടത്താന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി പ്രതിഭാഗം. മൂന്ന് ദിവസം പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഡ്വ ആളൂര്‍ കോടതിയില്‍ പറഞ്ഞു. പത്മയെ ഷാഫി കൊണ്ടുപോയതല്ല പത്മ കൂടെപ്പോയതാണെന്ന് ഉള്‍പ്പെടെയുള്ള വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. 
പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നതില്‍ സംശയമില്ലെന്ന് പ്രതിഭാഗം പറഞ്ഞു. മനുഷ്യ മാസം ഭക്ഷിച്ചു എന്നുള്‍പ്പെടെ സമ്മതിക്കണമെന്ന് പൊലീസ് പ്രതികളെ നിര്‍ബന്ധിച്ചു. ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞു. പൊലീസ് പറയുന്ന കാരണങ്ങളില്‍ കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.

22 പോയിന്റുകളാണ് കസ്റ്റഡി അപേക്ഷയിലുള്ളത്. നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉള്‍പ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതല്‍ ആള്‍ക്കാരെ പത്തനംതിട്ടയില്‍ എത്തിച്ചുവെന്ന വിവരത്തില്‍ അന്വേഷണം നടത്തണം.
മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തില്‍ വ്യാപകമായ അന്വേഷണം വേണം. ഫൊറന്‍സിക് പരിശോധയ്ക്ക് പ്രതിയുടെ സാന്നിധ്യം അനിവാര്യമെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group