Join News @ Iritty Whats App Group

തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളാ നേതാക്കള്‍, മല്‍സരിക്കുന്നത് തടയാന്‍ രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുത്തി- തുറന്നടിച്ച് ശശി തരൂര്‍


തന്നെ കൂടൂതല്‍ എതിര്‍ക്കുന്നത് കേരളാ നേതാക്കളെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ശശി തരൂര്‍. ഒരു പ്രമുഖ മലയാള ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. തനിക്കെതിരെ കെ സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്നതില്‍ തന്നെ പിന്തിരിപ്പിക്കണമെന്ന് കേരളാ നേതാക്കള്‍ രാഹൂല്‍ ഗാന്ധിയോടാവശ്യപ്പെട്ടെന്നും തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

താന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ബി ജെ പിക്കെതിരെ അഖിലേന്ത്യാ തലത്തില്‍ പ്രതിപക്ഷ പ്‌ളാറ്റ്‌ഫോം ഉണ്ടാക്കുന്നതിനായിരിക്കും ശ്ര്ദ്ധിക്കുക. താന്‍ ബി ജെ പിയിലേക്ക പോകുമെന്നത് ചിലരുടെ പ്രചരണമാത്രമാണ്. കോണ്‍ഗ്രസ് വിടണമെങ്കില്‍ എത്രയോ നേരത്തെ ആകാമായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ വീകേന്ദ്രീകരണം അനിവാര്യമാണ്. എല്ലാം ഡല്‍ഹിയില്‍ നിന്ന് തിരുമാനിക്കുന്ന രീതി മാറണം. മുഖ്യമന്ത്രിയെ തിരുമാനിക്കേണ്ടത് പാര്‍ട്ടി പ്രസിഡന്റല്ല എം എല്‍ എമാരാണെന്നും തരൂര്‍ പറഞ്ഞു.

തന്നെ ആദ്യം പിന്തുണച്ച കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നിലപാട് മാറ്റിയെതന്ത് കൊണ്ടാണെന്നറിയില്ല. പി സി സി കള്‍ പരസ്യമായി ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ഒട്ടും ശരിയില്ല. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഇങ്ങനയല്ല. വോ്ട്ടര്‍ പട്ടികയില്‍ ഉള്ള എല്ലാവരും വോട്ടു രേഖപ്പെടുത്തുമോ എന്ന് പോലും തനിക്ക് നി്ശ്ചയമില്ല. ആരെയും ചവുട്ടി താഴ്തയില്ല നന്നായി പ്രവര്‍ത്തിച്ചാണ് താന്‍ മുന്നോട്ട് വന്നതെന്നും തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group