Join News @ Iritty Whats App Group

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു; ഡോളറിനെതിരെ 82.67 രൂപ; വിപണിയിലും തിരിച്ചടി


മുംബൈ: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും തിരിച്ചടി. തിങ്കളാഴ്ച രാവിലെ ആരംഭിച്ച വിനിമയത്തില്‍ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് 82.67 എന്ന നിരക്കിലെത്തി. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിലേക്ക് എത്തുന്നതും യു.എസില്‍ പലിശ നിരക്ക് ഇനിയും ഉയരുമെന്ന സൂചനയുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.

തുടക്കത്തില്‍ 82.6725 എന്ന നിരക്കില്‍ വിനിമയം ആരംഭിച്ച രൂപ പിന്നീട് 82.6650 എന്ന നിരക്കിലേക്ക് എത്തി. വെള്ളിയാഴ്ച 82.33 എന്ന നിരക്കിലായിരുന്ന വിനിമയം അവസാനിപ്പിച്ചത്. രൂപയെ പിടിച്ചുനിര്‍ത്താന്‍ ററിസര്‍വ് ബാങ്ക് കരുതലായ ഡോളര്‍ വിപണിയില്‍ വ്യാപകമായി ഇറക്കുന്നതിനിടെയാണ് മൂല്യത്തകര്‍ച്ച തുടരുന്നതും.

അതിനിടെ, ഓഹരി വിപണിയും തകര്‍ച്ച നേരിടുകയാണ്. സെന്‍സെക്‌സ് രാവിലെ 700 പോയിന്റ് നഷ്ടം നേരിട്ടു. നിഫ്റ്റി 17,000 ലാണ് വ്യാപാരം തുടരുന്നത്. ഐഡിബിഐ ബാങ്കിന് 10% മൂല്യത്തകര്‍ച്ചയാണുണ്ടായത്. ഏഷ്യന്‍ പെയിന്റ്‌സിന് 2% നഷ്ടമുണ്ടായി.

Post a Comment

Previous Post Next Post
Join Our Whats App Group