Join News @ Iritty Whats App Group

തലശ്ശേരി അതിരൂപതാ എയ്ഞ്ചൽ ട്രസ്റ്റ് 2-ാമത് സൗജന്യ ഡയാലിസിസ് സെന്റർഇരിട്ടിയിൽ ഉദ്ഘാടനം ചെയ്തു.

ഇരിട്ടി.: തലശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി സ്മാരകമായി ആരംഭിച്ച എയ്ഞ്ചൽ ട്രസ്റ്റിന്റെ 2 -ാമത് സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ പ്രവർത്തനം ആരംഭിച്ചു. ആർച്ച് ബിഷപ് എമിരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. പണം ഇല്ലാത്തതു കൊണ്ട് ഒരു വൃക്ക രോഗിക്കും ഡയാലിസിസ് മുടങ്ങരുതെന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി ആരംഭിച്ചതെന്നു അദ്ദേഹം പറഞ്ഞു. ഇതിന് സുമനസ്സുകളുടെ സഹായം വേണം. നമ്മുടെ ആഘോഷ വേളകളിൽ നിർധനനായ ഒരു രോഗിക്കു ഒരു നേരം ഡയാലിസിസ് നടത്താനുള്ള ഫണ്ട് എങ്കിലും സംഭാവന ചെയ്യണമെന്ന ചിന്ത നമ്മുടെ സമൂഹത്തിൽ ഉണ്ടാവണമെന്നും മാർ ജോർജ് ഞറളക്കാട്ട് പറഞ്ഞു. നിർധനരായ രോഗികൾക്കു ഡയാലിസിസ് നടത്താനുള്ള ക്രമീകരണം ഒരുക്കാനാണ് എയ്ഞ്ചൽ രൂപവൽക്കരിച്ചതെങ്കിലും ഡയാലിസിസ് നടത്തേണ്ട സാഹചര്യത്തിലേക്കു നമ്മളെ എത്തിക്കുന്ന വൃക്കരോഗം വരാതിരിക്കാനുള്ള ജീവിത ശീലങ്ങൾ സംബന്ധിച്ചു ബോധവൽക്കരണം കൂടി എയ്ഞ്ചൽ നടത്തണമെന്നു അധ്യക്ഷത വഹിച്ച തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
പരേതാനായ ഫാ. ജോസ് മണിപ്പാറ സ്ഥാപിച്ച സച്ചിദാനന്ദ പ്രകൃതി ക്ഷേത്ര ട്രസ്റ്റിന്റെ കടത്തുംകടവിലെ കെട്ടിടത്തിലാണ് അതിരൂപതയുടെ സാമുഹ്യ സേവന വിഭാഗമായ തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ടര കോടി രൂപ മുടക്കി ഡയാലിസിസ് സെന്റർ ഒരുക്കിയിട്ടുള്ളത്.
എംഎൽഎമാരായ സണ്ണി ജോസഫ് , സജീവ് ജോസഫ് , കടന്നപ്പള്ളി രാമചന്ദ്രൻ , തലശ്ശേരി അതിരൂപതാ വികാരി ജനറൽമാരായ മോൺ ആന്റണി മുതുകുന്നേൽ, സബാസ്ററ്യൻ പാലാക്കുഴി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.രജനി (പായം), പി.സി. ഷാജി (ഉളിക്കൽ), കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), സച്ചിദാനന്ദ പ്രകൃതി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഫാ. ഫിലിപ്പ് കവിയിൽ, ടിഎസ്എസ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, എയ്ഞ്ചൽ ഡയറക്ടർ ഫാ. തോമസ് മുണ്ടമറ്റം, മേരിക്കുന്ന് എംഎസ്‌ജെ സന്യാനിസി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഷീല, എയ്ഞ്ചൽ കോ - ഓർഡിനേറ്റർ ഫാ. ജിൻസ് വാളിപ്ലാക്കൽ, പായം പഞ്ചായത്ത് അംഗം പി.പി.കുഞ്ഞൂഞ്ഞ്, സച്ചിദാനന്ദ പ്രകൃതി ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജോർജ് മാരാകുഴയ്ക്കൽ, ഫൊറോന വികാരിമാരായ ഫാ. ജോസഫ് കാവനാടിയിൽ , ഫാ. തോമസ് വടക്കേമുറിയിൽ , ഫാ. ഡോ. ജോസഫ് കൊച്ചുകരോട്ട് , ഫാ. അഗസ്്റ്റിയൻ പാണ്ട്യാംമാക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group