Join News @ Iritty Whats App Group

25,000 നൽകിയാൽ 50,000; വീട്ടിലിരുന്ന് നോട്ടടിച്ച് വില്‍പന നടത്തിയ നാലു പേർ പിടിയിൽ

കൊച്ചി: കള്ളനോട്ടടിച്ച് വിതരണം ചെയ്ത നാലു പേർ പിടിയിൽ. തുറവൂർ പെരിങ്ങാംപറമ്പ് കൂരൻകല്ലൂക്കാരൻ ജോഷി(52), നായത്തോട് കോട്ടയ്ക്കൽ വീട്ടില്‍ ജിന്‍റോ(37), കാഞ്ഞാൂർ തെക്കൻവീട്ടിൽ ജോസ്(48) മുളന്തുരത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പിൽ വീട്ടിൽ അജിത്(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 500 രൂപയുടെ നൂറ് വ്യാജ നോട്ടുകളും, വ്യാജ നോട്ടിന്റെ വിപണനത്തിന് കരുതിയിരുന്ന 1.25 ലക്ഷം രൂപയും പിടികൂടി. നൽകുന്ന തുകയ്ക്ക് ഇരട്ടി കള്ളനോട്ട് നൽരകുക എന്നായിരുന്നു സംഘം ചെയ്തുകൊണ്ടിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ജോഷിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നോട്ട് കണ്ടെത്തിയത്.

അജിത്തിന്റെ മുളന്തുരുത്തിയിലെ വീട്ടില്‍ നിന്ന് കള്ളനോട്ട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന, കമ്പ്യൂട്ടര്‍, പ്രിന്റര്‍, ലാമിനേഷന്‍ മെഷീന്‍, കട്ടിംഗ് ബ്ലേഡ്, പശ, ഫോയിലിംഗ് പേപ്പര്‍, പ്രിന്റിങ് പേപ്പര്‍, ഭാഗികമായി പ്രിന്റ് ചെയ്ത പേപ്പര്‍ എന്നിവയും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ്പി അറയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group