Join News @ Iritty Whats App Group

റോഡരുകിൽ വിശ്രമിക്കുന്നതിനിടെ കാറ് പാഞ്ഞുകയറി, 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം,വാഹനം നിര്‍ത്താതെ പോയി


കൊല്ലം: പരവൂരിൽ കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം റോഡരുകില്‍ ഇരുവരും വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിർത്താതെ പോയ കാറിനായി അന്വേഷണം തുടരുന്നു.

അതേസമയം കോട്ടയം മണിമല കരിമ്പനക്കുളത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു. മണിമല സ്വദേശികളായ തങ്കച്ചൻ, ഉഷ എന്നിവരാണ് മരിച്ചത്. മണിമലയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ.

Post a Comment

Previous Post Next Post
Join Our Whats App Group