Join News @ Iritty Whats App Group

ഭഗത് സിംഗിന്റെ തൂങ്ങിമരണം അനുകരിക്കാന്‍ ശ്രമിച്ച 12കാരന് ദാരുണാന്ത്യം



പ്രതീകാത്മക ചിത്രം

ചിത്രദുര്‍ഗ: സ്വാതന്ത്ര്യ സമര പോരാളി ഭഗത് സിംഗിനെ തൂക്കിലേറ്റിയ രംഗം അനുകരിക്കാന്‍ ശ്രമിച്ച കുട്ടിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ശനിയാഴ്ചയാണ് സഞ്ജയ് ഗൗഡ 12കാരന്‍ മരണമടഞ്ഞത്.

അപകടം നടക്കുമ്പോള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഞ്ജയ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കളായ നാഗ്‌രാജും ഭാഗ്യലക്ഷ്മിയും വീടിനു സമീപം അവര്‍ നടത്തുന്ന ചായക്കടയില്‍ ജോലിയില്‍ ആയിരുന്നു. രാത്രി ഒമ്പത് മണിയോടെ അമ്മ വീട്ടില്‍ തിരിച്ചെത്തുമ്പോഴാണ് സംഭവം അറിയുന്നത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. അമ്മയും അയല്‍ക്കാരും പല തവണ സഞ്ജയിനെ വിളിച്ചുവെങ്കിലും പ്രതികരണം ലഭിച്ചില്ല. അയല്‍ക്കാരിലൊരാള്‍ ജനാലയുടെ വിടവിലുടെ നോക്കുമ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഭഗത് സിംഗിന്റെ വലിയ ആരാധകനായിരുന്നു സഞ്ജയ് ഗൗഡ. സ്‌കൂളില്‍ സാംസ്‌കാരിക പരിപാടികളഇല്‍ ഭഗത് സിംഗിനെ അവതരിപ്പിക്കുക പതിവായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന രാജ്യോത്സവ ആഘോഷത്തിനു വേണ്ടിയുള്ള റിഹേഴ്‌സലില്‍ ആയിരുന്നുവെന്ന് പിതാവ് പറയുന്നു. കയര്‍കൊണ്ട് കുരുക്കുണ്ടാക്കി കഴുത്തിലിട്ട് കട്ടിലില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് സംശയിക്കുന്നു.

അതേസമയം, സ്‌കൂളിലെ പരിപാടിയില്‍ പ്രമുഖരെ ഫാന്‍സിഡ്രസിലൂടെ അവതരിപ്പിക്കാന്‍ കുട്ടികളോട് പറഞ്ഞിരുന്നുവെന്ന് സഞ്ജയ് പഠിക്കുന്ന എസ്എല്‍വി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ സഞ്ജയ് ഭഗത് സിംഗിന്റെ വേഷം ചെയ്യുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group