Join News @ Iritty Whats App Group

ഇ- ഓഫീസ് സംവിധാനം തകരാറിലായി; സർക്കാർ ഫയൽനീക്കം 100 മണിക്കൂറിലേറെ തടസ്സപ്പെട്ടു



തിരുവനന്തപുരം: കേരള ഐ ടി മിഷന്റെ കീഴിലുള്ള സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ (എസ്‌ഡിസി) ഹാർഡ്‌വെയർ തകരാറിനെ തുടർന്ന് സംസ്ഥാനത്തെ ഇ-ഓഫീസ് സംവിധാനം തകരാറിലായത് സർക്കാരിന്റെ എല്ലാ ഫയൽ നീക്കങ്ങളെയും ബാധിച്ചു. വെള്ളിയാഴ്ചയാണ് സംവിധാനത്തിൽ തകരാറുണ്ടായത്. ഇപ്പോൾ സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു, എന്നാൽ ബാക്കപ്പ് ഹാർഡ്‌വെയർ സിസ്റ്റം തകരാനുള്ള കാരണങ്ങൾ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. സുതാര്യതയും കാര്യക്ഷമതയും ലക്ഷ്യമിട്ട് അടുത്ത കാലത്തായി പേപ്പർ രഹിത ഓഫീസുകളിലേക്ക് മാറിയതോടെ വിവിധ വകുപ്പുകളിലെ ഫയൽ കൈകാര്യം ചെയ്യുന്നതിന്റെ ഭൂരിഭാഗവും ഇ-ഓഫീസ് സംവിധാനത്തിലൂടെയാണ് നടക്കുന്നത്.
ഹാർഡ്‌വെയർ തകരാറിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഇ-ഓഫീസ് സംവിധാനം സ്തംഭിച്ചത്. കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്കും (KSWAN) കിട്ടുന്നുണ്ടായിരുന്നില്ല. സാങ്കേതിക സംഘം ആദ്യം പ്രശ്നം പരിഹരിച്ചെങ്കിലും സിസ്റ്റം വീണ്ടും തകരാറിലായി. തിങ്കളാഴ്ചയോടെ ഭാഗികമായി പ്രശ്നപരിഹാരമുണ്ടായെങ്കിലും സാങ്കേതിക വിദഗ്ധരുടെ സംഘവും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും തകരാറിന്റെ കാരണം കണ്ടെത്തുന്നതിനുള്ള ചർച്ചകളിലും വിശകലനങ്ങളിലുമായിരുന്നു. മുൻപും ഇ-ഓഫീസ് സംവിധാനം തകരാറിലായിട്ടുണ്ടെങ്കിലും ഇത്രയും നീണ്ട കാലയവിലേക്ക് ഈ സംവിധാനം തകരാറിലായത് ഇതാദ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group