Join News @ Iritty Whats App Group

അർഹതപെട്ടവർക്ക് റേഷൻ കാർഡ് BPL ആക്കി മാറ്റാൻ അവസരം;സെപ്റ്റംബർ 13 മുതൽ രണ്ടാം ഘട്ട അപേക്ഷാ സമർപ്പണം ആരംഭിക്കും

                          
എൻ.പി.എൻ.എസ്/ എൻ.പി.എസ് കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷകൾ  ഓൺലൈനിൽ മാത്രമായി സ്വീകരിക്കും. പൊതുജനങ്ങൾക്ക്  അക്ഷയ സെൻററുകൾ  വഴി അപേക്ഷിക്കാം

BPL അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രങ്ങളിൽ പോകുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റ് കൂടി കൈയിൽ കരുതേണ്ടതാണ് .👇🏻

1. ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറി നൽകുന്ന സാക്ഷ്യ പത്രം
2.ഗുരുതര മാരക രോഗങ്ങൾ ഡയാലിസിസ് ഉൾപ്പെടെ  :ചികിത്സാ രേഖകളുടെ പകർപ്പുകൾ 
3.പട്ടിക ജാതി /വർഗ്ഗം :തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് 
4. വിധവ ഗ്രഹനാഥയാണെങ്കിൽ :വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc 
5. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ :വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ് 
6.ബി.പി.എൽ.പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം
7. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം


Post a Comment

Previous Post Next Post
Join Our Whats App Group