Join News @ Iritty Whats App Group

ഭീമൻ യന്ത്രവുമായി എത്തിയ വാഹനത്തിന് താമരശ്ശേരി ചുരം കയറാന്‍ അനുമതിയില്ല; തിരിച്ച് പോകും


കോഴിക്കോട്: കർണ്ണാടകയിലെ നഞ്ചകോട്ടേ ഫാക്റ്ററിയിലേക്കുള്ള ഭീമൻ യന്ത്രം കൊണ്ടുപോകുന്ന ടെയിലര്‍ ലോറി താമരശ്ശേരി ചുരം കയറാൻ അനുമതിയില്ല. തുടർന്ന് ഈങ്ങാപ്പുഴയിലെത്തിയ ടെയിലർ ലോറി കൊയിലാണ്ടി, മംഗലാപുരം വഴി മൈസൂരെത്തിക്കുകയാണ് ലക്ഷ്യം ഇന്ന് അർദ്ധ രാത്രി വാഹനം താമരശ്ശേരി ചുരം കയറാനായിരുന്നു നേരത്തെയുള്ള തീരുമാനം.

 ശരാശരി ഒരു ദിവസം ഭീമൻ വാഹനത്തിന് 10 കി.മി മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു. ഓണ സീസണായതോടെ താമരശ്ശേരി ചുരത്തില്‍ കടുത്ത ഗതാഗത തടസ്സമാണ് നേരിടുന്നത്. ഭീമന്‍ വാഹനം ചുരം കയറിയാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലക്കുമെന്ന് ചുരം സംരക്ഷണ സമിതി അടക്കമുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ ഹൈവേ പോലീസ് സ്ഥലത്തെത്തി വാഹന അധികൃതരുമായി സംസാരിച്ച് ചുരം വഴി ഈ ഭീമന്‍ വാഹനം കടന്നുപോകാന്‍ കഴിയില്ല എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു.

ഓരോ മണിക്കൂറിലും നൂറുകണക്കിന് വാഹനങ്ങൾ പ്രവഹിക്കുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതം പൂർണ്ണമായും നിലക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു. ഈ ഭീമൻ വാഹനം ചുരം കയറുമ്പോൾ ആംബുലൻസുകൾക്ക് പോലും പോകാൻ വഴിയില്ലാത്ത സാഹചര്യവും ഉണ്ടാകും. ഇതെല്ലാം കണക്കിലെടുത്താണ് ഭീമൻ വാഹനം തിരുച്ച് വിടാൻ തീരുമാനിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group