Join News @ Iritty Whats App Group

ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു



കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വസതിയില്‍ സിബിഐ റെയ്ഡ്. നേരത്തെ രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കനകപുരയിലെ വസതിയിലായിരുന്നു പരിശോധന.

ഇന്നലെ വൈകിട്ടും രാത്രിയുമായാണ് പരിശോധന നടന്നത്. പരിശോധനയില്‍ ശിവകുമാറിന്റെ വസതിയില്‍ നിന്ന് സിബിഐ രേഖകള്‍ പിടിച്ചെടുത്തു.

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡി. കെ ശിവകുമാര്‍ അടുത്തിടെ ഇ.ഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി ശിവകുമാറിന് സമന്‍സ് അയച്ചതിനു പിന്നാലെയായിരുന്നു ഇത്.

Post a Comment

Previous Post Next Post
Join Our Whats App Group