Join News @ Iritty Whats App Group

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തിന്റെ പിന്തുണ ദിഗ് വിജയ് സിംഗിന്.


കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തിന്റെ പിന്തുണ മുന്‍ മധ്യമപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന്. അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ അദ്ദേഹം ഉടന്‍ നാമനിര്‍ദേശ പത്രിക വാങ്ങും. ഇതോടെ അദ്ദേഹം ഭാരത് ജോഡോയാത്രിയില്‍ നിന്ന് അടിയന്തിരമായി ദല്‍ഹിക്ക് മടങ്ങും.

സോണിയാഗാന്ധിയോട്മാപ്പ് അപേക്ഷിച്ചതോടെ അശോക് ഗെഹ്ലോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളിക്കളഞ്ഞിട്ടില്ലന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സൂചന നല്‍കിയിരുന്നെങ്കിലും ഹൈക്കമാന്‍ഡിനെ വലിയ പ്രതിസന്ധിയിലേക്ക തള്ളിവിട്ട ഗെഹലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് വേണ്ടായെന്ന് തന്നെയാണ് സീനിയര്‍ നേതാക്കള്‍ പറയുന്നത്. അശോക് ഗെഹലോട്ടും ഇന്ന് ഡല്‍ഹിയിലെത്തും.

ഗെഹലോട്ടിന് ഒപ്പം നില്‍ക്കുന്ന പ്രമുഖരായ മൂന്ന് എം എല്‍ എമാര്‍ക്ക് ഏ കെ ആന്റണി ചെയര്‍മാനായ അച്ചടക്ക സമിതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലെ സംഭവ വികാസങ്ങളില്‍ കടുത്ത അസംതൃപ്തിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ളത. ്്അതേസമയം മത്സര രംഗത്തേക്ക് കൂടുതല്‍ പേര്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. മീരാ കുമാറും നാമനിര്‍ദേശ പത്രിക വാങി. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പിന്തുണക്കുന്നവരുടെ ഒപ്പ് ഉള്‍പെടുത്തിയാണ് ശശി തരൂര്‍ എം പി നിര്‍മനിര്‍ദേശ പത്രിക നല്‍കാന്‍ ഒരുങ്ങുന്നത്.ഇവര്‍ എല്ലാവരും അവസാനദിനമായ 30നാണ് പത്രിക സമര്‍പ്പിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group