Join News @ Iritty Whats App Group

‘നിരപരാധിത്വം സുപ്രിംകോടതിക്ക് ബോധ്യമായി’; വിധിയില്‍ സന്തോഷമെന്ന് സിദ്ധിഖ് കാപ്പന്റെ ഭാര്യ



സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രിംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സിദ്ധിഖ് കാപ്പന്റെ കുടുംബം. കാപ്പന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചതെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് പറഞ്ഞു. ഇഡിയുടേത് കള്ളക്കേസാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഉപാധികളോടെയാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. കാപ്പന്‍ ആറാഴ്ച ഡല്‍ഹിയില്‍ തുടരണം. ഡല്‍ഹി ജംഗ്പുരയുടെ അധികാര പരിധിയിലാണ് കാപ്പന്‍ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകാന്‍ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡല്‍ഹി വിടാമെന്നും സുപ്രിം കോടതി പറഞ്ഞു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group