Join News @ Iritty Whats App Group

പേയിളകിയ പശു ആക്രമിച്ചത് നാലുപേരെ; ഒടുവില്‍ ദയാവധം

കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി. അഴിച്ചുവിട്ട് വളര്‍ത്തുന്ന പശുവിനാണ് പേയിളകിയത്. ഇതിന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.

അഴീക്കല്‍ ഭാഗത്താണ് പേയിളകിയ പശു വിരണ്ടോടി പരിഭ്രാന്തി പരത്തിയത്.പിന്നാലെ അക്രമവാസന കാണിച്ചിരുന്ന പശുവിനെ ദയാവധത്തിനിരയാക്കി.

രാത്രിയില്‍ പശുവിരണ്ടോടി കൂടുതല്‍ ആളുകള്‍ക്ക് പരുക്കേല്‍ക്കാതിരിക്കാനാണ് ദയാവധം നടത്തിയത്. പശുവിന്റെ ശരീരത്ത് പലയിടത്തും മുറിവുകളുണ്ട്. പേപ്പട്ടി കടിച്ചതിന് സമാനമാണ് മുറിവുകളെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്ബും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു. തുടര്‍ച്ചയായി പട്ടികള്‍ക്കും പശുക്കള്‍ക്കും പേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തുന്നുണ്ട്. മൂന്നാമത്തെ പശുവിനാണ് കണ്ണൂര്‍ ജില്ലയില്‍ അജ്ഞാതകാരണങ്ങള്‍ കൊണ്ടു പേയിളകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group