Join News @ Iritty Whats App Group

കാഞ്ഞങ്ങാട് നിന്നും കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി

ദുരൂഹ സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നിന്നും കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി.

പാണത്തൂര്‍ സ്വദേശി റഹ്മാനാണ് കുട്ടിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ കണ്ടത്.

കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു കിട്ടിയത്. സംശയം തോന്നിയ റഹ്മാന്‍ വിവരം വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെക്കുകയും നാട്ടുകാരില്‍ ചിലര്‍ റഹ്മാനുമായി ബന്ധപ്പെടുകയും ചെയ്തു. കണ്ണൂരില്‍ ബന്ധുവീട്ടിലേക്ക് പോവുകയാണെന്നാണ് കുട്ടി ആദ്യം പറഞ്ഞത്.കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തലമുടി ഇല്ലാത്ത ഒരാള്‍ ട്രെയിന്‍ വഴി കാഞ്ഞങ്ങാട്ടുനിന്നും തട്ടിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞു.

വിവരമറിഞ്ഞ് കണ്ണൂര്‍ റെയില്‍വേ പോലീസും കണ്ണൂര്‍ ചൈല്‍ഡ്‌ലൈന്‍ ഉദ്യോഗസ്ഥരും റെയില്‍വേ സ്റ്റേഷനിലെത്തി കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴും കുട്ടി പരസ്പരവിരുദ്ധമായ മറുപടിയാണ് പറയുന്നത്. കാഞ്ഞങ്ങാട്ടെ ഒരു ട്യൂഷന്‍ സെന്‍ററിലേക്ക് വീട്ടില്‍ നിന്നും വന്ന കുട്ടിയെ കാണാതായത് വീട്ടുകാരും അറിഞ്ഞിരുന്നില്ല.

ബാഗും സ്കൂള്‍ പുസ്തകവും വിദ്യാര്‍ത്ഥിയുടെ പക്കല്‍ ഉണ്ടായിരുന്നു. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥന്‍ അഡ്വ. ഹംസകുട്ടിയും ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ പി.വി. സഞ്ജയും കുട്ടിയുടെ അടുത്തെത്തി. കണ്ണൂരിലെത്തിയ രക്ഷിതാക്കളെ കുട്ടിയെ ഏല്‍പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group