തിരുവനന്തപുരം: കേരളത്തിലെ പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് നടത്തിയ ഗൂഡാലോചനയുടെ ഹിറ്റ്ലിസ്റ്റ് പുറത്തുവിടില്ലെന്ന് എൻഐഎ. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലാണ് എൻഐഎ ഹിറ്റ്ലിസ്റ്റ് പിടിച്ചെടുത്തത്. ഈ തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ്. വിശദാംശങ്ങൾ പുറത്തു വരുന്നതു സാമുദായിക അന്തരീക്ഷം കലുഷിതമാക്കുമെന്ന ആശങ്കയെ തുടർന്നാണ് പുറത്തുവിടേണ്ടെന്ന തീരുമാനം.
ഏതൊക്കെ നേതാക്കളാണ് ഹിറ്റ്ലിസ്റ്റിൽ ഉള്ളതെന്ന് എൻഐഎ വ്യക്തമാക്കിയിട്ടില്ല. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. പോപ്പുലർ ഫ്രണ്ട് നേതാക്കൾ നടത്തിയ വധശ്രമ ഗൂഢാലോചന സംബന്ധിച്ച് വിശദമായി അന്വേഷണം വേണമെന്നാണ് എൻഐഎ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
Post a Comment