Join News @ Iritty Whats App Group

തൊഴിലില്ലാത്ത ഇന്ത്യക്കാർ; രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിൽ

ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു. 8.3 ശതമാനമാണ് നിലവിലെ തൊഴിലില്ലായ്മ നിരക്ക്. ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി ഡാറ്റ അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് ജൂലൈയിൽ 6.8 ശതമാനമായിരുന്നു. 

നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഗ്രാമീണ തൊഴിലില്ലായ്മാ നിരക്കിനേക്കാൾ 8 ശതമാനം കൂടുതലാണ്, ഇത് സാധാരണയായി ഏകദേശം 7 ശതമാനമാണ് കൂടാറുള്ളത്. ഓഗസ്റ്റിൽ നഗര തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനമായി ഉയർന്നു, ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമായി ഉയർന്നു എന്ന് സിഎംഐഇ മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് പറഞ്ഞു.

കാലാവസ്ഥ മോശമാകുന്നതും ക്രമാതീതമായ അളവിലുള്ള മഴ കൃഷിയെയും അനുബന്ധ തൊഴിലുകളെയും ബാധിച്ച് എന്നും ഇത് ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ വർദ്ധിക്കുന്നതിനുള്ള ഒരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ജൂലൈയിൽ 6.1 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 7.7 ശതമാനമായി ഉയർന്നു. ഏറ്റവും പ്രധാനമായ കാര്യം, തൊഴിൽ നിരക്ക് 37.6 ശതമാനത്തിൽ നിന്ന് 37.3 ശതമാനമായി കുറഞ്ഞു എന്നുള്ളതാണ്. 

മൺസൂൺ അവസാനിക്കുന്നതോടെ കാർഷിക പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉള്ളതിനാൽ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് കുറയാനിടയുണ്ട്. എന്നിരുന്നാലും, നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് വരും മാസങ്ങളിൽ എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ല എന്ന് വ്യാസ് കൂട്ടിച്ചേർത്തു.

സിഎംഐഇയുടെ കണക്കുകൾ പ്രകാരം, ഓഗസ്റ്റിലെ തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിൽ 37.3 ശതമാനവും ജമ്മു കശ്മീരിൽ 32.8 ശതമാനവും രാജസ്ഥാനിൽ 31.4 ശതമാനവും ജാർഖണ്ഡിൽ 17.3 ശതമാനവും ത്രിപുരയിൽ 16.3 ശതമാനവുമാണ്.

തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ സംസ്ഥാങ്ങൾ ഇവയാണ്, ഛത്തീസ്ഗഡിൽ 0.4 ശതമാനവും മേഘാലയയിൽ 2 ശതമാനവും മഹാരാഷ്ട്രയിൽ 2.2 ശതമാനവും ഗുജറാത്ത്, ഒഡീഷ എന്നിവ 2.6 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.

Post a Comment

Previous Post Next Post
Join Our Whats App Group