Join News @ Iritty Whats App Group

പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായകളെയും കൊല്ലാന്‍ അനുമതി നല്‍കണം; സുപ്രീംകോടതിയെ സമീപിച്ച് കേരളം




അക്രമകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുമതി തേടി കേരളം സുപ്രിംകോടതിയില്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രിംകോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

അപകടകാരികളായ നായകളെ കുത്തിവെച്ച് കൊല്ലാന്‍ അനുവദിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നിലവിലെ നിയമം അനുസരിച്ച് സംസ്ഥാനത്തെ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. പേവിഷബാധയേറ്റുള്ള മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

നിലവില്‍ തെരുവ് നായകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി സുപ്രിം കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള വി.കെ ബിജുവാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group