Join News @ Iritty Whats App Group

പാലക്കാട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം



പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം. കൂറ്റനാട് പെരിങ്ങോട് ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ആമക്കാവ് തളപറമ്പില്‍ ഷഹീമിനെ ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ഇന്നലെ 4 മണിയോടെ ആണ് സംഭവം ഉണ്ടായത്. സ്‌കൂള്‍ വിട്ടുവരുമ്പോഴായിരുന്നു ആണ് അപായപ്പെടുത്തല്‍. വാഹനത്തിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചപ്പോള്‍ കുതറി ഓടിയെന്ന് ഷഹീം പറഞ്ഞു. പരാതി കിട്ടിയെന്നും അന്വേഷിക്കുന്നതായും ചാലിശ്ശേരി പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group