Join News @ Iritty Whats App Group

ഇന്നത്തെ പ്രധാന അറിയിപ്പുകൾ


ശാസ്ത്രമേള 14, 15 തീയതികളിൽ നടക്കും

ഇരിട്ടി ഉപജില്ല ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവർത്തി പരിചയ മേള ഒക്ടോബർ 14, 15 തീയതികളിൽ ഇരിട്ടി ഹയർ സെക്കന്ററി സ്കൂൾ, കീഴൂർ വാഴുന്നവേഴ്സ് യു.പി.സ്കൂൾ എന്നിവിടങ്ങളിലായി നടക്കും.


സീനിയർ സിറ്റിസൺ കണിച്ചാർ യൂണിറ്റിന്റെ പൊതുയോഗം 


സീനിയർ സിറ്റിസൺ കണിച്ചാർ
യൂണിറ്റിന്റെ പൊതുയോഗം ഒക്ടോബർ ഒന്നാം തീയ്യതി വൈകുന്നേരം 4 മണിക്ക് കണിച്ചാർ സീനിയർ സിറ്റിസൺസ് - പകൽ വിശ്രമ കേന്ദ്രത്തിൽ വെച്ച് നടക്കും.


സി ഐ ടി യു കേളകം ഡിവിഷൻ സമ്മേളനം ഇന്ന്
 

ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു കേളകം ഡിവിഷൻ സമ്മേളനം ഇന്ന് കേളകം ഇ കെ നായനാർ ഓഡിറ്റോറിയത്തിൽ നടക്കും.


സി ഐ ടി യു കേളകം ഡിവിഷൻ സമ്മേളനം ഇന്ന്
 

ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു കേളകം ഡിവിഷൻ സമ്മേളനം ഇന്ന് കേളകം ഇ കെ നായനാർ ഓഡിറ്റോറിയത്തിൽ നടക്കും.വാക്സിനേഷന്‍ ഇന്ന് മുതൽ

 വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനായി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ
വാക്സിനേഷന്‍ യൂണിറ്റ് രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം
ഇന്നു മുതൽ നടപ്പിലാക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി.പശു വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ പശു വളര്‍ത്തലില്‍ പരിശീലന ക്ലാസ് നടക്കും. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ 28നകം 0497 2763473 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യുക.സംരംഭകര്‍ക്കായി വെബിനാർ

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്കായി ഇ കൊമേഴ്സിന്റെ സാധ്യതകളെപ്പറ്റി വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫ്ളിപ്കാര്‍ട്ട് അധികൃതര്‍ നയിക്കുന്ന പരിശീലനം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 മണി മുതല്‍ 12.30 വരെ ഓണ്‍ലൈനായി നടക്കും. താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സെപ്റ്റംബര്‍ 29ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം ഫോണ്‍: 0484 2532890, 2550322.


അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും പ്രാർത്ഥന സദസ്സും 


 മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി കെ അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഇന്ന് വൈകുന്നേരം 4 മണിക്ക് കാക്കയങ്ങാട് സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും .
മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും.ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് രണ്ട് മഹീന്ദ്ര ബൊലേറോ/ ടാറ്റാ സുമോ/ മഹീന്ദ്ര സൈലോ/ ടയോട്ട ഇന്നോവ/ മാരുതി എര്‍ട്ടിഗ, ഷവര്‍ലെറ്റ് എന്‍ജോയ്, സ്വിഫ്റ്റ് ഡിസയര്‍, ടാറ്റാ ഇന്‍ഡിഗോ വാഹനം കരാര്‍ വ്യവസ്ഥയില്‍ ഓടിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 29ന് വൈകീട്ട് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2760930.ലേലം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ ഇന്‍സ്ട്രക്ഷണല്‍ ഫാമിലെ തെങ്ങുകളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് വിളവെടുക്കുന്നതിനുള്ള അവകാശം സെപ്റ്റംബര്‍ 28ന് രാവിലെ 11.30ന് ലേലം ചെയ്യും. അന്നേ ദിവസം രാവിലെ 11 മണി വരെ ക്വട്ടേഷനും സ്വീകരിക്കും. ഫോണ്‍: 0494 2686215.ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കാര്‍പോര്‍ച്ചിന് മുകളില്‍ മേല്‍ക്കൂരയിടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ രണ്ടിന് വൈകീട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
എംപാനല്‍ രൂപീകരിക്കുന്നു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ പ്ലേസ്മെന്റ് സെല്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ കമ്പനികളുടെ എംപാനല്‍ തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 14. ഫോണ്‍: 0497 2780226. ഇ മെയില്‍: placements@gcek.ac.inഭരണാനുമതി

2019-20 വര്‍ഷത്തെ രാജ്യസഭ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും 1.85 ലക്ഷം രൂപ വീതം വിനിയോഗിച്ച് നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പി സൗത്ത് എസ് സി കോളനിയിലും ശ്രീകണ്ഠപുരം നഗരസഭയിലെ ചാക്യാര്‍ എസ് സി കോളനിയിലും മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍: പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. 50 വയസ്സിന് താഴെ പ്രായമുള്ള എസ് സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ 25 യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. സ്റ്റൈപ്പെന്റോടെ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ നാല് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 10ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9605542061.ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒഴിവ്

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത: ഗവ. അംഗീകൃത ബി പി ടി സര്‍ട്ടിഫിക്കറ്റ് കോഴ്സ്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 27ന് രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍, പേര്, വയസ്, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിന്റെ അസ്സല്‍ രേഖകള്‍, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2706666.സൗജന്യ മത്സരപരീക്ഷാ പരിശീലനം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നല്‍കുന്നു. ബിരുദധാരികള്‍ക്കും പി എസ് സി, എസ് എസ് സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കിയവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ 30നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700831.ഭവന നിര്‍മാണ പദ്ധതി: ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍/ വിവാഹബന്ധം വേര്‍പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന നിര്‍മാണ/ പുനരുദ്ധാരണ പദ്ധതിയിലൂടെ ധനസഹായം ലഭിക്കാന്‍ ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം. ഫോണ്‍: 0471 2300523.ഓംബുഡ്സ്മാന്‍ സിറ്റിംഗ് 29ന്

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്സ്മാന്‍ സെപ്റ്റംബര്‍ 29ന് രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ പേരാവൂര്‍ ബ്ലോക്ക് ഓഫീസില്‍ സിറ്റിംഗ് നടത്തും. പരാതികള്‍ നേരിട്ടും ഇമെയില്‍, ഫോണ്‍, തപാല്‍ എന്നിവ വഴിയും സ്വീകരിക്കും. ഫോണ്‍: 9447287542. ഇമെയില്‍: ombudsmanmgnregskannur@gmail.comഇ ഗ്രാന്റ്സ് ക്ലെയിമുകള്‍: 31വരെ അപേക്ഷിക്കാം

ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വിദ്യാര്‍ഥികളുടെ 2018-19 മുതല്‍ 2020-21 വരെയുള്ള പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ് ക്ലെയിമുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതിനാല്‍ ക്ലെയിമുകള്‍ ലഭിക്കാനുള്ള സ്ഥാപനങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ഐ ടി ഡി പ്രൊജക്ട് ഓഫീസിലോ ഒക്ടോബര്‍ 31വരെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700596.തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനേഴ്സ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. ആറ് മാസത്തെ കോഴ്സിന് എസ് എസ് എല്‍ സിയാണ് യോഗ്യത. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 6282880280, 8921272179, 9496233868
വിചാരണ മാറ്റി

കൂത്തുപറമ്പ് ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ സെപ്റ്റംബര്‍ 23ന് നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും സെപ്റ്റംബര്‍ 26ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കേരള ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. 2021-22 അധ്യയന വര്‍ഷത്തില്‍ കേരള, സി ബി എസ് ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും ഐ സി എസ് ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവര്‍ക്കുമാണ് അവാര്‍ഡ്. ക്ഷേമനിധി അംഗമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക് കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. ഒക്ടോബര്‍ 15നകം അപേക്ഷ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2706806.
ഫാഷന്‍ ഡിസൈനിങ് കോഴ്സ്

തോട്ടട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ഈ വര്‍ഷത്തെ ദ്വിവല്‍സര ഫാഷന്‍ ഡിസൈനിഗ് ആന്‍ഡ് ഗാര്‍മന്‍സ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ ഏഴ് വരെ www.polyadmission.org/gifd എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. രജിസ്ട്രേഷന്‍ ഫീസ് 100 രൂപയോടെ (എസ് സി, എസ് ടി, വിഭാഗക്കാര്‍ക്ക് 50 രൂപ) പ്രവേശന പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോ, രജിസ്ട്രേഷന്‍ നമ്പര്‍ മുഖേന ലഭിക്കുന്ന ഒ ടി പിയോ ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഒന്നില്‍ കൂടുതല്‍ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലേക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. യോഗ്യത: എസ് എസ് എല്‍ സി. ഉയര്‍ന്ന പ്രായപരിധി ഇല്ല. എസ് സി, എസ് ടി, എസ് ഇ ബി സി സംവരണത്തിന് അര്‍ഹതയുളളവര്‍ അര്‍ഹത സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് ലഭ്യമാക്കിയതിന് ശേഷം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04972835260, 9495787669.
ഡി സി എ: 30 വരെ രജിസ്റ്റര്‍ ചെയ്യാം

സ്‌കോള്‍ കേരള മുഖാന്തരം തെരഞ്ഞെടുത്ത സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി സി എ എട്ടാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബര്‍ 30 വരെ പിഴയില്ലാതെയും ഒക്ടോബര്‍ എട്ട് വരെ 60 രൂപ പിഴയോടെയും നീട്ടി. www.scolekerala.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0471 2342950, 2342271, 2342369.അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാറിന്റെ ഒരു ലക്ഷം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേര്‍സ്/ ജോബ് ക്ലബ്, കെസ്റൂ എന്നീ സബ്സിഡി സഹിതമുള്ള സ്വയം തൊഴില്‍ പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേര്‍സ്/ ജോബ് ക്ലബ്: വായ്പാ തുക പരമാവധി 10 ലക്ഷം രൂപ. പ്രായം 21നും 45നും ഇടയില്‍(പിന്നോക്ക സമുദായക്കാര്‍ക്ക് 3 വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗ/ ഭിന്നശേഷിക്കാര്‍ക്ക് 5 വര്‍ഷവും ഇളവ് ലഭിക്കും). കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ സി എ ബി എം വിഷയത്തില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 26ന് രാവിലെ 10 മണിക്ക് പോളിടെക്നിക്കില്‍ നടക്കും. യോഗ്യത: ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 9.30ന് പോളിടെക്നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍: 9995145988.മത്സരങ്ങളില്‍ പങ്കെടുക്കാം 

ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വനം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി ബന്ധപ്പെട്ട യാത്രാവിവരണം, പോസ്റ്റര്‍ ഡിസൈനിങ്, ഷോര്‍ട്ട് ഫിലിം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. അവസാന തീയതി സെപ്റ്റംബര്‍ 30. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി: 9447979082 / 04712360762, പോസ്റ്റര്‍ ഡിസൈനിംഗ് : : 9447979028, 0471 2529303, ഷോര്‍ട്ട് ഫിലിം :9447979103 , 0487 2699017, യാത്രാ വിവരണം (ഇംഗ്‌ളീഷ്, മലയാളം): 9447979071 , 0497 2760394. കൂടുതല്‍ വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു

കണ്ണൂര്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയനവര്‍ഷം ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളില്‍ താല്‍ക്കാലിക ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും സെപ്റ്റംബര്‍ 28ന് രാവിലെ 10 മണിക്ക് നടക്കും. ഫോണ്‍. 04972 835106.  


Post a Comment

Previous Post Next Post
Join Our Whats App Group