Join News @ Iritty Whats App Group

കോളിക്കടവിൽ കള്ള് ഷാപ്പിലെ അക്രമം;സിഐടിയു കള്ള് ചെത്ത് തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു

ഇരിട്ടി: കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം. തൊഴിലാളിക്ക് മർദ്ദനമേറ്റു. കോളിക്കടവിലെ കള്ള് ഷാപ്പ് തൊഴിലാളി പി. പി. രവീന്ദ്രനെയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആളുകൾ ഷാപ്പിൽ കയറി മർദ്ദിച്ചത്. അക്രമികൾ ഷോപ്പിലെ മേശയും കസേരയും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് സിഐടിയു കള്ള് ചെത്ത് തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ കോളിക്കടവ് ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി എത്തിയ സംഘമാണ് കോളിക്കടവ് കള്ളുഷോപ്പിൽ അക്രമം നടത്തിയത്. ഇവർ കള്ള് ഷാപ്പ് തൊഴിലാളി പി. പി. രവീന്ദ്രനെ ഷാപ്പിൽ കയറി മർദ്ദിക്കുകയും ഷാപ്പിലെ മേശയും കസേരയും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു. അക്രമത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ഇരിട്ടി റേഞ്ച് കള്ള്ച്ചെത്ത് തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ കോളിക്കടവ് ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. റേഞ്ച് സെക്രട്ടറി എൻ. ഐ. സുകുമാരൻ, കെ. പി. വിജയൻ, കെ. രമേശൻ, വി. കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post