Join News @ Iritty Whats App Group

ടെട്രാ ട്രക്ക് അഴിമതിക്കേസില്‍ എ കെ ആന്റെണിയെ ഡല്‍ഹി കോടതി വിസ്തരിച്ചു, കേസ് എടുത്തത് സി ബി ഐ


യു പി എ സര്‍ക്കാരിന്റെ കാലത്തെ ടെട്രാ ട്രക്ക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റെണിയെ ഡല്‍ഹി കോടതി വിസ്തരിച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് എ കെ ആന്റെണി ഹാജരായത്. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി സി ബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനാണ് എ കെ ആന്റെണി ഡല്‍ഹിയിലെത്തിയെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ഡല്‍ഹിയാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എ കെ ആന്റെണിയുടെ മൊഴി ഇതുമായി ബന്ധപ്പെട്ട് കോടതി രേഖപ്പെടുത്തി. മുന്‍ കരസേന മേധാവിയും മോദിസര്‍ക്കാരില്‍ വ്യാമോയന മന്ത്രിയുമായ വി കെ സിംഗ് നല്‍കിയ പരാതിയിലാണ് ടെട്രാ ട്രെക് അഴിമതി കേസില്‍ സി ബി ഐ കേസെടുത്ത് അന്വേഷണം നടത്തിയത്. 2010 സെപ്തംബര്‍ 22 ന് അന്ന് കരസേനാ മേധാവിയായിരുന്ന വി കെ സിംഗിനെ ചില ഇടനിലക്കാര്‍ കാണുകയും സൈന്യത്തിന് വേണ്ടി ടെട്രാ ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപ കൈക്കൂവി വാഗ്ദാനം ചെയ്യുകയുമുണ്ടായി എന്നാണ് ആരോപണം ഉയര്‍ന്നത്. സൈന്യത്തിന് വേണ്ടി ടെട്രാ ട്രക്കുകള്‍ വാങ്ങുന്നതില്‍ വലിയ അഴിമതി നടന്നുവെന്ന് പിന്നീട് വി കെ സിംഗ് ആരോപിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് ടെട്രാ ട്രക്ക് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തത്. പ്രസ്തുത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിങ്ങിനെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ തേജീന്ദര്‍ സിംഗ് നേരത്തെ അറസ്റ്റിലായിരുന്നു. തേജീന്ദര്‍ സിംഗാണ് തനിക്ക് കൈക്കൂലി വാഗ്ദാനം ചെയതെതെന്നും വികെ സിംഗ് ആരോപിച്ചിരുന്നു. മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിക്ക് പുറമെ പരാതിക്കാരനായ ജനറല്‍ വി.കെ.സിങ്ങിനെയും കേസില്‍ വിസ്തരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group