Join News @ Iritty Whats App Group

വാക്‌സിനില്‍ വിശ്വാസമില്ല; തെരുവുനായ്ക്കളെ പിടിക്കുന്നതില്‍ നിന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പിന്മാറുന്നു


പേവിഷബാധ വാക്‌സിന്‍ ഫലപ്രദമല്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ തെരുവുനായ്ക്കളെ പിടികൂടുന്നതില്‍ നിന്ന് പിന്മാറി സന്നദ്ധപ്രവര്‍ത്തകര്‍ . നായകളെ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കടിയേറ്റാല്‍ പോലും സുരക്ഷിതമായ വാക്‌സിന്‍ ലഭിക്കുമോ എന്ന സംശയമാണ് കാരണം.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സാണ് പേവിഷബാധയുള്ള തെരുവുനായ്ക്കളെ പിടിച്ചിരുന്നത്്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അപകടകാരികളായ ഒട്ടേറെ നായകളേയാണ് ഇആര്‍എഫ് ഇതിനകം പിടികൂടിയത്. എന്നാല്‍ വാക്‌സിന്‍ ഫലപ്രദമല്ലെന്ന് വന്നതോടെ തെരുവുനായകളെ പിടികൂടാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ ധൈര്യമില്ലെന്ന് ഇആര്‍എഫ് പറയുന്നു.

ഇആര്‍എഫ് അടക്കമുളള സന്നദ്ധ സംഘടനകള്‍ പിന്‍മാറിയാല്‍ പിന്നെ പേപ്പട്ടികളെ പിടികൂടുക പോലും വലിയ വെല്ലുവിളിയാകും.

Post a Comment

Previous Post Next Post
Join Our Whats App Group