Join News @ Iritty Whats App Group

കേരളത്തിലും താമര വിരിയും; കോണ്‍ഗ്രസും കമ്യൂണിസവും അപ്രസക്തമാകുന്നു, ഭാവിയുളള പാര്‍ട്ടി ബിജെപി മാത്രമെന്ന് അമിത് ഷാ


തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുന്നതിനു വിദൂരമില്ല എന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴക്കൂട്ടത്ത് പട്ടിക ജാതി മോര്‍ച്ച സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിലെ മറ്റു ബിജെപി പ്രവര്‍ത്തകര്‍ക്കു പ്രവര്‍ത്തിക്കാന്‍ ദേശഭക്തി മതിയെന്നു കേരളത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ബലിദാനം ചെയ്യാനുളള ധൈര്യം വേണമെന്നു അമിത് ഷാ. രാജ്യത്ത് കോണ്‍ഗ്രസും കമ്യൂണിസവും അപ്രസക്തമായി മാറുകയാണ്. ഭാവിയുളള പാറര്‍ട്ടി ബിജെപി മാത്രമാണ്. അത് ഓര്‍ത്തുവേണം മുന്നോട്ട് പോകാന്‍ എന്നു ജനങ്ങളോടു പറഞ്ഞു.

ബിജെപി പാവപ്പെട്ടവരുടെയും ദലിതരുടെയും സര്‍ക്കാരാണെന്നു നരേന്ദ്ര മോദി പറഞ്ഞിരുന്നു. ബിജെപി സര്‍ക്കാരാണ് പട്ടികജാതിക്കാരനായ റാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത്. രണ്ടാമത് ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയാക്കി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിലൂടെയല്ലാതെ രാജ്യത്തിന്റെ വികസനം സാധ്യമാകുകയില്ലെന്നു നരേന്ദ്ര മോദി വിശ്വസിക്കുന്നതായി അമിത് ഷാ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group