Join News @ Iritty Whats App Group

വാട്സ്ആപ്പ് സന്ദേശം വിശ്വസിച്ചു; മരിച്ച മകനെ ജീവിപ്പിക്കാൻ ഉപ്പിട്ട് മൂടി മാതാപിതാക്കൾ

വാട്സ്ആപ്പ് സന്ദേശം വിശ്വസിച്ച് മരിച്ച മകനെ പുനർജീവിപ്പിക്കാൻ ഉപ്പിട്ട് മൂടി മാതാപിതാക്കൾ. കർണാടകയിലെ ബല്ലാരിയിലുള്ള സിരാവർ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞയാഴ്ച്ച നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് പത്ത് വയസ്സുള്ള സുരേഷ് എന്ന ബാലൻ നീന്തലിനിടയിൽ കുളത്തിൽ മുങ്ങി മരിച്ചത്. പിന്നീട് കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം ഉപ്പിട്ട് മൂടുകയായിരുന്നു. വെള്ളത്തിൽ മുങ്ങി മരിച്ചയാളെ ജീവിപ്പിക്കാൻ ഉപ്പിട്ട് മൂടിയാൽ മതിയെന്ന സോഷ്യൽമീഡിയയിയൽ പ്രചരിതച്ച സന്ദേശം വിശ്വസിച്ചായിരുന്നു പ്രവർത്തിയെന്ന് ടിവി9 കന്നഡ റിപ്പോർട്ട് ചെയ്യുന്നു.

മൂന്ന് മണിക്കൂറോളമാണ് കുട്ടിയുടെ മൃതദേഹം ഉപ്പിൽ മൂടിയിട്ടത്. മൃതദേഹത്തിനു ചുറ്റും ജീവൻ തിരിച്ചു കിട്ടുന്നത് നോക്കി ഗ്രാമവാസികളും മാതാപിക്കളും കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ശ്രമം വിഫലമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം സംസ്കരിക്കാൻ തയ്യാറായത്.

Also Read- സ്ത്രീകളുടെ അലക്കിയിട്ട അടിവസ്ത്രം അടിച്ചുമാറ്റുന്ന കള്ളൻ സി.സി.ടി.വിയിൽ കുടുങ്ങി

ഡോക്ടർമാരെത്തി മരണം സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. മുങ്ങിമരിച്ചവരെ ഉപ്പിൽ മൂടിവെച്ചാൽ ജീവൻ തിരികേ ലഭിക്കുമെന്ന സന്ദേശം വാട്സ്ആപ്പിൽ പ്രചരിച്ചിരുന്നതായി പ്രദേശവാസിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ചാണ് കുട്ടിയുടെ മൃതദേഹവും ഉപ്പിട്ട് മൂടിയത്. ഡോക്ടർമാർ മരിച്ചെന്ന് സ്ഥിരീകരിച്ച മൃതദേഹങ്ങൾ പോലും ഉപ്പിട്ട് മൂടിയാൽ ജീവൻ ലഭിക്കുമെന്നായിരുന്നു സന്ദേശം.

Post a Comment

Previous Post Next Post
Join Our Whats App Group