Join News @ Iritty Whats App Group

ഇനി ജയിൽ ചാട്ടം ഇച്ചിരി പുളിക്കും;തടവുകാരെ 'പൂട്ടാൻ' ഡിജിറ്റൽ വാച്ചുമായി കേരള പോലീസ്

കണ്ണൂര്‍: ജയിലിനകത്തും പുറത്തും തടവുകാരെ നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്ക് വാച്ച്‌ പദ്ധതിയുമായി കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയില്‍.

സര്‍ക്കാരിന്റെ അനുമതിയോടെ ട്രയല്‍ റണ്ണിംഗ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയില്‍ അധികൃതര്‍. ജയിലില്‍ നിന്ന് രക്ഷപ്പെട്ടാല്‍, തടവുകാരന്‍റെ കൈയില്‍ ധരിപ്പിച്ച വാച്ച്‌ അറിയിക്കും.

പദ്ധതി പ്രവര്‍ത്തനക്ഷമമായാല്‍, ഇത് ഇന്ത്യയിലെ ആദ്യത്തെ സംരംഭമായിരിക്കും. മാതൃകാ പദ്ധതി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചതായി ജയില്‍ ഡിഐജി എം കെ വിനോദ് കുമാര്‍ പറഞ്ഞു. എസ്‌കോട്ട് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ തടവുകാര്‍ രക്ഷപ്പെടുന്നതിന് പരിഹാരമായാണ് വാച്ച്‌ പരീക്ഷിക്കുന്നത്.

തടവുകാര്‍ പുറത്തുപോകുമ്ബോള്‍ വാച്ച്‌ ധരിപ്പിക്കും. കൈവിലങ്ങുകള്‍ക്ക് ബദലാണ് വാച്ച്‌. പരിധിക്ക് വെളിയില്‍ പോയാല്‍ ട്രാക്കര്‍ സിഗ്നല്‍ നല്‍കും. തടവുകാരന്‍റെ ജിപിഎസ് വിവരങ്ങള്‍ ട്രാക്കര്‍ നിരീക്ഷണത്തില്‍ ലഭിക്കും. ലൊക്കേഷന്‍ വഴിയാണ് ചലനം നിരീക്ഷിക്കുന്നത്. ലോഹം കൊണ്ട് നിര്‍മ്മിച്ച വാച്ച്‌ ഒരു പ്രത്യേക താക്കോല്‍ കൊണ്ട് ലോക്ക് ചെയ്താണ് കെട്ടുക.

Post a Comment

Previous Post Next Post
Join Our Whats App Group