Join News @ Iritty Whats App Group

പരാതിയെ തുടർന്ന് 28 ദിവസത്തെ പ്ലാനുകള്‍ മാറ്റി ടെലികോം കമ്പനികൾ; ഇനി പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍



ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടർന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ടെലികോം കമ്പനികള്‍. 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകളാണ് ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം എല്ലാ മാസവും ഒരേ ദിവസം പുതുക്കാന്‍ സാധിക്കുന്ന റീച്ചാര്‍ജ് പ്ലാനുകളും കമ്പനികള്‍ അവതരിപ്പിച്ചു.

ഒരു മാസത്തെ പ്ലാൻ എന്ന പേരിൽ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ് ഇതുവരെ കമ്പനികൾ നൽകിയിരുന്നത്. ഇതിനെതിരെ ഉപഭോക്താക്കളിൽ നിന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇങ്ങനെ റീചാർജ് ചെയ്താൽ ഒരു വർഷത്തേക്ക് 13 മാസം എന്ന കണക്കിൽ റീചാർജ് ചെയ്യേണ്ടി വരും. ഇങ്ങനെയാണ് ടെലികോം കമ്പനികൾ ഇതിൽ നിന്ന് ലാഭം കൊയ്യുന്നത്.


ഈ പരാതി പരിഗണിച്ചാണ് കമ്പനികള്‍ 30 ദിവസം വാലിഡിറ്റിയുള്ളതും അല്ലെങ്കില്‍ മാസം ഒരേ ദിവസം പുതുക്കാന്‍ സാധിക്കുന്നതുമായ ഒരു റീച്ചാര്‍ജ് പ്ലാനെങ്കിലും ലഭ്യമാക്കണമെന്ന നിർദ്ദേശം ട്രായ് മുന്നോട്ടുവെച്ചത്. അതേസമയം 30, 31 എന്നിങ്ങനെ ദിവസങ്ങൾ മാറിവരുന്ന മാസങ്ങളിൽ തീയ്യതി നിശ്ചയിക്കാന്‍ സാധിക്കില്ല. ഫെബ്രുവരിയില്‍ 28 ദിവസങ്ങളും 29 ദിവസങ്ങളും മാറി വരാറുണ്ട്. ഈ പ്രശ്‌നം നേരിടാന്‍ എല്ലാ മാസവും അവസാന ദിവസം പുതുക്കാന്‍ സാധിക്കുന്ന പ്ലാനുകള്‍ വേണമെന്നും ട്രായ് നിര്‍ദേശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group