Join News @ Iritty Whats App Group

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലന്ന് ജി- 23 നേതാക്കള്‍


ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലന്ന് ഗ്രൂപ്പ് 23 യിലെ നേതാക്കള്‍. ജി-23 യില്‍ നിന്ന് മനീഷ് തിവാരി മല്‍സരിക്കുന്നത് മുന്‍ നിര്‍ത്തിയാണ് ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലന്ന് അവര്‍ വ്യക്തമാക്കിയത്. തങ്ങളുമായി ആലോചിച്ചല്ല ശശി തരൂര്‍ ഈ തിരുമാനം എടുത്തതെന്നാണ് അവരുടെ വാദം

ഗാന്ധി കുടംബത്തിന്റെ വിശ്വസ്ഥനായി അറിയപ്പെടുന്ന ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂരിനെ തള്ളിപ്പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്റെ കഴിഞ്ഞകാല സംഭാവനയെന്നും, ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും വല്ലഭ് കുറ്റപ്പെടുത്തി. ഗൗരവ് വല്ലഭിന്റെ പ്രസ്താവന വന്നതിനെ തുടര്‍ന്നാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചതെന്നറിയുന്നു. പാര്‍ട്ടി വക്താക്കള്‍ക്കും, ഭാരവാഹികള്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നെഹ്‌റു കുടുംബത്തിന്റെ പിന്തുണയോടെ മല്‍സരിക്കുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് തനിക്ക് പകരം സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തങ്ങള്‍ സച്ചിന്‍ പൈലറ്റിനെയാണ് പിന്തുണക്കുന്നത് എന്ന് ബി എസ് പിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ എം എല്‍ എ മാര്‍ അറിയിച്ചിരുന്നു.

ഇരട്ട പദവി വഹിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയോതോടെ ഇന്നലെ തന്നെ മുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന സൂചന ഗലോട്ട് നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ സമ്മതം അറിയിച്ചു. തനിക്ക് ശേഷം മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചയ്ക്ക് ഗലോട്ട് തുടക്കമിട്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ആലോചിക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടി.

Post a Comment

Previous Post Next Post
Join Our Whats App Group