Join News @ Iritty Whats App Group

പ്രിയാവര്‍ഗീസിന്റെ നിയമനം മരവിപ്പിച്ചത് ഒക്ടോബര്‍ 20 വരെ നീട്ടി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റ ഭാര്യ പ്രിയാവര്‍ഗീസിന്റെ നിയമനം മരവിപ്പി്ച്ച നടപടി ഹൈക്കോടതി ഒക്ടോബര്‍ 20 വരെ നീട്ടി. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രോഫസര്‍ തസ്തികയിലാണ് പ്രിയാവര്‍ഗീസിന് നിയമനം ലഭിച്ചത് . ഇത് ചട്ടം ലംഘിച്ചാണെന്ന ആരോപണം ശക്തമായതോടെയാണ് കേസ് ഹൈക്കോടതിയിലെത്തിയത്.

പ്രിയാ വര്‍ഗീസിന് നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയെ രേഖമൂലം അറിയിച്ചിരുന്നു. നേരത്തെ യുജിസി ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇത് രേഖമൂലം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രിയാ വര്‍ഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലം യുജിസി കോടതിയില്‍ നല്‍കിയത്.
പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള നിശ്ചിത അധ്യാപന പരി ചയമില്ലെന്നും, ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യുജിസി സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group