Join News @ Iritty Whats App Group

സിറോ മലബാര്‍ സഭയ്ക്ക് മൂന്നു പുതിയ മെത്രാന്മാര്‍


കൊച്ചി: സിറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ സിനഡില്‍ തിരഞ്ഞെടുത്തു. മാനന്തവാടി രൂപത്ക്ക് ഒരു മെത്രാനും ഷംഷാബാദ് രൂപതയ്ക്ക് രണ്ട് സഹായ മെത്രാന്മാരേയുമാണ് നിയമിച്ചിരിക്കുന്നത്.

ഫാ.അലക്‌സ് താരാമംഗലം (മാനന്തവാടി), ഫാ.ജോസഫ് കൊല്ലംപറമ്പില്‍, തോമസ് പാടിയത്ത് (ഷംഷാബാദ്) എന്നിവരാണ് പുതിയ മെത്രാന്മാര്‍. ഫാ.അലക്‌സ് താരാമംഗലം നിലവില്‍ വിദേശത്താണ്. മറ്റ് രണ്ട് മെത്രാന്മാരുടെയും സ്ഥാനചിഹ്നങ്ങളും വസ്ത്രങ്ങളും ഇന്ന് കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ വച്ച്് അണിയിച്ചു. ഇവരുടെ സ്ഥാനാരോഹണ ചടങ്ങ് പിന്നീട് നടക്കും.

ഇതോടെ സിറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 65 ആയി ഉയര്‍ന്നു. സിനഡിന് ഇന്ന് സമാപനമായി.

Post a Comment

Previous Post Next Post
Join Our Whats App Group