Join News @ Iritty Whats App Group

ഭവന-വായ്പാ പലിശനിരക്ക് വീണ്ടും കൂടും; റിപോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്


ന്യൂഡല്‍ഹി: പണപെരുപ്പം പരിഹരിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും റിപ്പോ നിരക്ക് അര ശതമാനം കൂട്ടി. ഇതോടെ ഭവന-വാഹന വായ്പയുടെ പലിശനിരക്ക് വർദ്ധിക്കും. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ പണ വായ്പ അവലോകന യോഗങ്ങളിലും മുഖ്യ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിന് മുകളില്‍ തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണയും മുഖ്യപലിശനിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

കാറ്റഗറി-1 അംഗീകൃത ഡീലർമാർക്ക് അനുവദനീയമായ എല്ലാ ഫോറെക്സ് മാർക്കറ്റ് നിർമ്മാണ സൗകര്യങ്ങളും സ്റ്റാൻഡലോൺ പ്രൈമറി ഡീലർമാർക്ക് വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു.

Post a Comment

Previous Post Next Post