Join News @ Iritty Whats App Group

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയയെ കുരുക്കാന്‍ നടപടികളുമായി സര്‍ക്കാര്‍; ശക്തമായ പരിശോധന, ബോധവത്കരണം നല്‍കും; മന്ത്രി എം.വി ഗോവിന്ദന്‍


തിരുവനന്തപുരം: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയെ കുരുക്കാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി ഉപയോഗം കണ്ടെത്താന്‍ പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും ഇതിനായി എന്‍.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍.എസ്.എസ് എന്നിവയുടെ അടിയന്തര യോഗം വിളിക്കും. ലഹരി മാഫിയയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുമെന്നും എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു.
കണ്ണൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. ലഹരി നല്‍കിയ ശേഷം ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചതായി പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. തന്നെപ്പോലെ 11 പെണ്‍കുട്ടികള്‍ മയക്കുമരുന്ന് മാഫിയയുടെ വലയില്‍പ്പെട്ടതായും കുട്ടി അറിയിച്ചു. സംഭവത്തില്‍ പോലീസിനെതിരെയും പെണ്‍കുട്ടിയുടെ കുടുംബം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പോലീസിന്റെ അനാവശ്യമായ ചോദ്യങ്ങള്‍ മകള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയതായും അങ്ങോട്ടാവശ്യപ്പെട്ടിട്ടും പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോദിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group