Join News @ Iritty Whats App Group

'കെടി ജലീലിന്റെ കശ്മീർ പരാമർശം ദൗർഭാഗ്യകരം; ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്; ഗവർണർ

തിരുവനന്തപുരം: കെ ടി ജലീലിൻ കശ്മീർ പരാമർശം ദൗർഭാഗ്യകരമെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്റെ പരാമർശം അംഗീകരിക്കാനാവുന്നതല്ലെന്നും പ്രസ്താവന വളരെയധികം വേദനിപ്പിച്ചെന്നും ഗവർണർ പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം ഡൽഹിയിൽ നിന്ന് കെടി ജലീൽ പരിപാടികൾ റദ്ദാക്കി ഇന്ന് പുലർച്ചെ നാട്ടിലേക്കുള്ള വിമാനത്തിൽ കോഴിക്കോടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് 'ആസാദ് കശ്മീർ'പരാമർശിക്കുന്ന വിവാദ പോസ്റ്റ് പിൻവലിച്ചെങ്കിലും ഡൽഹിയിൽ ജലീലിനെതിരെയാ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഗവർണറും താൻ വളരെയധികം വേദനിച്ചുവെന്നും രോഷം തോന്നുന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group