Join News @ Iritty Whats App Group

ബഫര്‍സോണ്‍ ഉത്തരവില്‍ പുനഃപരിശോധന ആവശ്യം, കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി


ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യവുമായി കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ചീഫ് സെക്രട്ടറിയാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്.

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നും വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. കോടതി ഉത്തരവ് ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതാണ്. ബഫര്‍ സോണിലുള്ളവരെ മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ കഴിയില്ല. ബഫര്‍ സോണ്‍ കേരള ഹൈക്കോടതിയേയും ബാധിക്കുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group