Join News @ Iritty Whats App Group

കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു, സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്നു: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാന്റുകള്‍ വെട്ടിക്കുറയ്ക്കുന്നു. കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നു. പ്രത്യേക രീതിയില്‍ കേന്ദ്രം സംസ്ഥാനത്ത് സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റേതിന് സമാനമായ രീതിയില്‍ കേന്ദ്രം കടമെടുക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ എല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്. ഇത് സംസ്ഥാനത്ത് വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ്. വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ കേന്ദ്രം തള്ളി വിടുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ മാത്രം വ്യവസായ-സേവന മേഖലയില്‍ 80 ലക്ഷം തൊഴില്‍ നഷ്ടമായെന്നാണ് കണക്കുകള്‍. 10 ലക്ഷം തസ്തികള്‍ രാജ്യത്ത് ഒഴിഞ്ഞു കിടക്കുകയാണ്. തൊഴില്‍ നല്‍കേണ്ട ഒട്ടേറെ സ്ഥാപനങ്ങളില്‍ നിയമന നിരോധനം നിലനില്‍ക്കുന്നു. 42 ശതമാനത്തോളം ചെറുപ്പക്കാര്‍ തൊഴില്‍ രഹിതരായി നില്‍ക്കുമ്പോഴാണ് സൈന്യത്തില്‍ കരാര്‍ നിയമനം കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐടി മേഖലയിലും വ്യവസായ മേഖലയിലും സംസ്ഥാനം പുരോഗതി കൈവരിച്ചു. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും നിയമനം നല്‍കുകയും ചെയുന്നുണ്ട്. ഒരാള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നാല്‍ എന്നാണ് വിരമിക്കുന്നത് എന്നത് കൃത്യമായി അറിയാം. ആ ദിവസം വരുമ്പോള്‍ ഒഴിവ് പിഎസ്‌സിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന വിധത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനം കൊണ്ടുവരും. ആറ് വര്‍ഷത്തിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് പിഎസ്‌സി വഴി നിയമനം നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group