Join News @ Iritty Whats App Group

ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ദില്ലി:ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആവും. ലളിതിനെ പുതിയ ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് എന്‍ വി രമണ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന് കൈമാറി. ഓഗസ്റ്റ് 26 നാണ് ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്നത്.

സുപ്രീം കോടതിയിലെ 49ാ-മത്തെ ചീഫ് ജസ്റ്റിസ് ആകും യു യു ലളിത്. ചീഫ് ജസ്റ്റിസ് പദവിയില്‍ മൂന്നുമാസമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. ഈ വര്‍ഷം നവംബര്‍ എട്ടിനാണ് അദ്ദേഹം വിരമിക്കുക. ജസ്റ്റിസ് രമണ 16 മാസമായിരുന്നു പദവിയിൽ ഇരുന്നത്.

2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുമ്പ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്നു. 1983-ലാണ് ലളിത് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചത്. 1985 വരെ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. 2004 ഏപ്രിലിലാണ് അദ്ദേഹം സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായി നിയമിതനായത്.സുപ്രീം കോടതി ഓഫ് ഇന്ത്യ ലീഗൽ സർവീസസ് കമ്മിറ്റിയിലും അംഗമായിരുന്നു.
യു യു ലളിതിന് ശേഷം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡായിരിക്കും സുപ്രീം കോടതി ജഡ്ജ് ആയേക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group